08 February, 2021 10:55:53 PM


അച്ഛനോട് ആ എടുത്ത തൃശൂർ തിരിച്ച് വെയ്ക്കാൻ പറയണം പ്ലീസ്...



ആലപ്പുഴ: 'അച്ഛനോട് ആ എടുത്ത തൃശൂർ തിരിച്ച് വെയ്ക്കാൻ പറയണം പ്ലീസ്...' അപേക്ഷ മറ്റാരോടുമല്ല. നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിനോട്. അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് നടന്‍ കൂടിയായ ഗോകുല്‍ സുരേഷ് ട്വിറ്ററില്‍ കുറിച്ച കുറിപ്പിനുതാഴെയാണ് ഈ കമന്‍റ് പ്രത്യക്ഷപ്പെട്ടത്.


സുരേഷ്ഗോപിയുടെയും താമരപൂവ് കൈയിലേന്തിയ ഭാര്യ രാധികയുടെയും ചിത്രത്തോടൊപ്പം 'Happy Anniversary my darlings!!!' എന്ന് കുറിച്ചുകൊണ്ടാണ് ഗോകുല്‍ തന്‍റെ ആശംസ അറിയിച്ചിരിക്കുന്നത്. ഇതിന് താഴെ ആശംസകള്‍ അറിയിച്ചുകൊണ്ട് ഒട്ടേറെ ആളുകളാണ് കമന്‍റ് ഇട്ടിരിക്കുന്നത്. രാധികയുടെ കയ്യിലെ താമരപൂവ് പ്രതീകാത്മകമെന്ന് ഒരാള്‍ വിശേഷിപ്പിച്ചപ്പോള്‍, 'ശരിക്കും നിങളുടെ ചേട്ടനും ചേച്ചിയും ആണ് എന്നേ പറയു' എന്നാണ് ഒരാള്‍ കമന്‍റിട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K