07 February, 2021 11:09:52 PM
കോവിഡ്: കണ്ണൂരില്‍ 3446 പേര്‍ ചികിത്സയില്‍; 13764 പേര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍: ജില്ലയിൽ ഇന്ന് 254 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 244 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും, വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 49183 ആയി. ഇവരില്‍ 323 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 44899 ആയി. 263 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3446 പേര്‍ ചികില്‍സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3144 പേര്‍ വീടുകളിലും ബാക്കി 302 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13764 പേരാണ്. ഇതില്‍ 13224 പേര്‍ വീടുകളിലും 540 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 504921 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 504436 എണ്ണത്തിന്റെ ഫലം വന്നു. 485 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.