07 February, 2021 10:53:57 PM


ഇടുക്കി ജില്ലയിൽ 167 പുതിയ കോവിഡ് രോഗികള്‍; ചികിത്സയില്‍ 4291 പേര്‍



ഇടുക്കി: ജില്ലയിൽ ഇന്ന് 167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 154 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 6 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകനാണ്. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 258 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 4291 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K