20 September, 2020 12:49:08 AM
മത്സ്യവ്യാപാരിയ്ക്ക് 3000ല് അധികം പേരുമായി സമ്പർക്കം: നെടുങ്കണ്ടം ടൗൺ അടച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പർക്കം നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടേത്. ഇദ്ദേഹം കോവിഡ് രോഗബാധിതനായ ശേഷം മൂവായിരത്തോളം ആളുകളുമായി സമ്പർക്കം പുലർത്തിയെന്നാണ് കണ്ടെത്തിയത്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ സമ്പർക്കമായാണ് ആരോഗ്യവകുപ്പ് കാണുന്നത്. ഇടുക്കിയിൽ നെടുങ്കണ്ടം ടൗൺ പൂർണമായി അടച്ചു.
കുമളി എട്ടാം മൈൽ മുതൽ രാജാക്കാട്, രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാർ, കമ്പമ്മേട് തുടങ്ങി അതിർത്തി മേഖലയിലെ ഒട്ടു മിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയതായാണ് വിവരം. ഇദ്ദേഹവുമായി സമ്പർക്കത്തിൽ എത്തിയവരെല്ലാം സ്വയം നിരീക്ഷണത്തിൽപോയി. മത്സ്യകച്ചവടക്കാരൻ, ഗ്രാമപഞ്ചായത്ത്, എക്സൈസ്, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 48 പേർക്ക് ടൗണിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.