17 September, 2020 01:56:38 PM


വനിതാ പ്രവര്‍ത്തകയുടെ നാഭിക്ക് പോലീസുകാരന്‍ ചവിട്ടി; യൂത്ത് കോണ്‍ഗ്രസ് സമരം അക്രമാസക്തം



പാ​ല​ക്കാ​ട്: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട്ട് യൂ​ത്ത്കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോലീസ് ലാത്തിച്ചാർജിൽ വി.​ടി. ബ​ൽ​റാം എം​എ​ൽ​എ​യ്ക്ക് പരിക്കേറ്റു. എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. പ്രവർത്തകർക്കു നേരെയും പോലീസ് ലാത്തിവീശി. നിരവധി പ്രവർത്തകർക്കും ലാത്തിച്ചാർജിൽ പരിക്കേറ്റു. 


പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ക്രൂര മര്‍ദനമെന്ന് വി ടി ബല്‍റാം എംഎല്‍എ. തന്‍റെ തലയ്ക്കാണ് പരുക്കേറ്റത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. വനിതാ പ്രവര്‍ത്തകയുടെ നാഭിക്ക് പുരുഷ പൊലീസ് ചവിട്ടി. പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തകയെ വലിച്ചിഴച്ചെന്നും വി ടി ബല്‍റാം പറഞ്ഞു. നീതികരിക്കാനാവാത്ത അതിക്രമമാണ് നടന്നത്. പ്രകോപനമില്ലാതെയാണ് പൊലീസ് ആക്രമിച്ചത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടന്‍ തന്നെ പൊലീസ് ആക്രമിച്ചു.



പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകരില്‍ പലരുടേയും കൈയിലെ എല്ലൊടിഞ്ഞു. അക്രമം സഹിക്കാനാകാതെ വന്നതോടെ പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അവിടെവച്ചും പൊലീസ് അതിക്രമം നടന്നു. വനിതാ പ്രവര്‍ത്തകയെ പൊലീസ് ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറിഞ്ഞുകൊണ്ടുള്ള ആക്രമണമാണ് നടന്നതെന്നും വി ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K