10 September, 2020 05:02:01 PM


ടിവി ചാനല്‍ മാറ്റുന്നതിനെചൊല്ലി തര്‍ക്കം; 16കാരി വീട്ടില്‍ തൂങ്ങിമരിച്ചു



ശ്രീകണ്ഠപുരം: ടി.വി കാണുന്നതിനിടെ ചാനല്‍ മാറ്റുന്നതിനെ ചൊല്ലി സഹോദരനുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കി. പയ്യാവൂര്‍ ചന്ദനക്കാംപാറ മധുവന്‍മലയിലെ അപര്‍ണയാണ് മുറിയില്‍ ഷാള്‍ ഉപയോഗിച്ച്‌ തൂങ്ങിമരിച്ചത്. വീട്ടുകാരോടൊപ്പം ടി.വി കാണുന്നതിനിടെയാണ് സഹോദരനും അപര്‍ണയും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് മാതാപിതാക്കള്‍ ഇടപെട്ട് റിമോട്ട് സഹോദരന് കൊടുത്തു. പിന്നീട് മുറിയിലേക്ക് കയറിപോയ അപര്‍ണ പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് സംശയം തോന്നി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. വളളിയില്‍ ദാസന്‍-വനജ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പൗര്‍ണമി, അര്‍ജുന്‍. പയ്യാവൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K