04 September, 2020 01:39:16 PM
കണ്ണൂരിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകം; ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പെരുവ സ്വദേശി വിപിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 24 ന് കാണാതായ ശോഭയ്ക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടെ തോലമ്പ്ര വനത്തിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുന്ന നിലയിലായിരുന്നു മൃതദേഹം.
ശോഭയുടെ മൊബൈല്‍ ഫോണും പണവും സ്വര്‍ണാഭരണങ്ങളും സ്ഥലത്തുണ്ടാകാത്തതും സംശയത്തിനിടയാക്കി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ശോഭയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ശോഭയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെരുവ സ്വദേശി വിപിന്‍ പിടിയിലായത്. കേളകം സിഐ എ.വി.രാജന്, പ്രിന്‍സിപ്പല്‍ എസ്ഐ ടോണി ജെ.മറ്റത്തില്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.