03 September, 2020 08:35:10 PM
ആലപ്പുഴയിൽ ഇന്ന് 87 പേർക്ക് കോവിഡ്; 82 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയിൽ 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 82 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്ത് നിന്നും മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.  ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 212 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ  4,414 പേർ രോഗമുക്തരായി.
കുവൈറ്റ് നിന്നുമെത്തിയ തെക്കേക്കര സ്വദേശി, ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ചേർത്തല സ്വദേശി, ശ്രീനഗറിൽ നിന്നെത്തിയ കരിയിലക്കുളങ്ങര സ്വദേശി, മുംബൈയിൽ നിന്നെത്തിയ തഴക്കരസ്വദേശി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 1621 പേർ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ:
തുമ്പോളി 1.   
കുടശ്ശനാട് 1. 
ചുനക്കര 8. 
താമരക്കുളം 2. 
കായംകുളം 5. 
ആറാട്ടുപുഴ 1. 
അമ്പലപ്പുഴ 1. 
പുന്നപ്ര 3. 
പള്ളിപ്പാട് 1. 
കണിച്ചുകുളങ്ങര1                          
വെട്ടിയാർ 4, 
എഴുപുന്ന 1 
മാരാരിക്കുളം വടക്ക് 1. 
പള്ളിപ്പുറം 2. 
ചേർത്തല തെക്ക് 2 
തണ്ണീർമുക്കം 9. 
ആലപ്പുഴ 16. 
മാവേലിക്കര 3. 
ചേർത്തല 4. 
തൈക്കൽ 1. 
പെരിങ്ങാല 1. 
മാന്നാർ 1. 
കൈനകരി 4.         
പാണാവള്ളി 1. 
ചമ്പക്കുളം 1. 
കരിയിലകുളങ്ങര 1.    
കീരിക്കാട് 1. 
ബുധനൂർ 2, 
തലവടി 1, 
നീലംപേരൂർ 1, 
പെരുമ്പളം 1.        
 
                                 
                                        



