28 August, 2020 11:28:07 PM
ആശുപത്രി ഉപകരണങ്ങൾ ഇറക്കാൻ അമിതകൂലി; സിഐടിയു യൂണിറ്റ് കൺവീനർക്ക് സസ്പെൻഷൻ
ആലപ്പുഴ: തുറവൂരിൽ ആശുപത്രിയിലേക്കെത്തിയ കോവിഡ് ഉപകരണങ്ങൾ ഇറക്കാൻ അമിതകൂലി ചോദിച്ച സംഭവത്തിൽ നടപടിയെടുത്ത് സിഐടിയു. സിഐടിയു യൂണിറ്റ് കൺവീനർ എ. വിജയനെ സംഘടനയിൽനിന്നും സസ്പെൻഡ് ചെയ്തു. സമൂഹത്തോട് തൊഴിലാളികൾ കാട്ടേണ്ട ഉത്തരവാദിത്തം മറന്നെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.