28 August, 2020 10:39:23 PM
ഇടുക്കി ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേലിനും അഞ്ച് വൈദികർക്കും കോവിഡ് സ്ഥിരീകരിച്ചു
തൊടുപുഴ: ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന് കോവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിനെ കൂടാതെ അഞ്ച് വൈദികര്‍ക്കും ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് ഇടുക്കി ജില്ലയില്‍ 49 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.