02 August, 2020 08:56:30 PM
ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു
പീരുമേട്: ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലുണ്ടായിരുന്ന കൊക്കയാർ സ്വദേശി ഗ്രാമസേവകൻ ക്വാറണ്ടയനിൽ പോയി . ഇദ്ദേഹത്തിന്‍റെ സമ്പർക്ക പട്ടിക 100ൽ അധികമായേക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ.
പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് കോവിഡ് 19 സ്ഥീരികരിച്ച സാഹചര്യത്തിൽ കഴിഞ്ഞ ഒരാഴ്ചയായി പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ടിട്ടുള്ളവർ വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഏതെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുക. 9495569718, 9847047502, 94951 11058