30 July, 2020 11:40:42 AM
കണ്ടെയ്ന്‍മെന്‍റ് സോണില്‍ വീടുകളില്‍ പ്രാര്‍ത്ഥന: പാസ്റ്റര്‍ക്ക് കോവിഡ്; വീട്ടുകാര്‍ ക്വാറന്‍റീനില്‍
പീരുമേട്: പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണായ 13-ാം വാര്‍ഡില്‍ വീടുകള്‍ തോറും കയറിയിറങ്ങി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കോവിഡ്. തുടര്‍ന്ന് മുഴുവന്‍ വീട്ടുകാരും ക്വാറന്റീനിലായി. ഇടുക്കി പീരുമേട് പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാസ്റ്ററെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ശന നിര്‍ദേശം മറികടന്നായിരുന്നു പാസ്റ്ററുടെ പ്രാര്‍ത്ഥന. പീരുമേട്ടിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിച്ച പാസ്റ്ററില്‍ നിന്ന് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. ഇവരുടെ പട്ടിക തയാറാക്കി വരികയാണ്