28 July, 2020 11:58:44 AM
കഴിഞ്ഞ ദിവസം മരിച്ച ആലപ്പുഴ സ്വദേശിനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ആലപ്പുഴ കാനശേരിയിൽ ത്രേസ്യാമ്മ (62) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലത്തിലാണ് ഇവർക്ക് വൈറസ് ബാധ ഏറ്റിരുന്നുവെന്ന് വ്യക്തമായത്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു ത്രേസ്യാമ്മ. അതേസമയം, സംസ്ഥാനത്ത് ഇന്ന് മരണശേഷം കോവിഡ് സ്ഥിരീകരിച്ചത് രണ്ടു പേർക്കാണ്.