18 July, 2020 09:19:22 PM


ആലപ്പുഴയില്‍ 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ



ആലപ്പുഴ: ശനിയാഴ്ച 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 11 പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 23 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകയാണ്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആകെ 607 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്. 328 പേര്‍ മുക്തരായി.


1 സൗദിയില്‍ നിന്നും ജൂണ്‍ ഏഴിന് എത്തിയ 26 വയസ്സുള്ള കുത്തിയതോട് സ്വദേശി.

2 മസ്കറ്റില്‍ നിന്നും ജൂണ്‍ 30ന് എത്തിയ 23 വയസ്സുള്ള കായംകുളം സ്വദേശിനി.

3. ദുബായില്‍ നിന്നും ജൂണ്‍ 23 എത്തിയ 25 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.

4. മസ്കറ്റില്‍ നിന്നും ജൂണ്‍ 30ന് എത്തിയ 54 വയസ്സുള്ള കായംകുളം സ്വദേശിനി.

5 ആഫ്രിക്കയില്‍ നിന്നും ജൂണ്‍ 26ന് എത്തിയ 28 വയസ്സുള്ള പത്തിയൂര്‍ സ്വദേശി.

6 മസ്കറ്റില്‍ നിന്നും എത്തിയ 25 വയസ്സുള്ള നൂറനാട് സ്വദേശി.

7. മസ്കറ്റില്‍ നിന്നും എത്തിയ 56 വയസ്സുള്ള ചെന്നിത്തല സ്വദേശി.

8 മസ്കറ്റില്‍ നിന്നും എത്തി ആലപ്പുഴയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 43 വയസ്സുള്ള പത്തനംതിട്ട സ്വദേശി .

9 മസ്കറ്റില്‍ നിന്നും എത്തിയ 37 വയസ്സുള്ള മിത്രക്കരി സ്വദേശി.

10 ദുബായില്‍ നിന്നും ജൂണ്‍ 26ന് എത്തിയ 30 വയസ്സുള്ള മാവേലിക്കര സ്വദേശി.

11 മസ്കറ്റില്‍ നിന്നും ജൂണ്‍ 24ന് എത്തിയ 25 വയസ്സുള്ള മാവേലിക്കര സ്വദേശി.

12 ലഡാക്കില്‍ നിന്നുമെത്തിയ 29 വയസ്സുള്ള മുതുകുളം സ്വദേശി.

13 ഡല്‍ഹിയില്‍ നിന്നും എത്തിയ 56 വയസ്സുള്ള ചെറിയനാട് സ്വദേശിനി.

14 ഡല്‍ഹിയില്‍ നിന്നും എത്തിയ 20 വയസ്സുള്ള അമ്ബലപ്പുഴ സ്വദേശിനി.

15 ചെന്നൈയില്‍ നിന്നും എത്തിയ 28 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി.

16 ഡല്‍ഹിയില്‍ നിന്നും ജൂലൈ നാലിന് എത്തിയ 35 വയസ്സുള്ള ചേപ്പാട് സ്വദേശി.

17. തൂത്തുക്കുടിയില്‍ നിന്നും എത്തിയ 33 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.

18 രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള ഐടിബിപി ഉദ്യോഗസ്ഥന്റെ സമ്ബര്‍ക്ക പട്ടികയിലുള്ള 38 വയസ്സുള്ള വെണ്മണി സ്വദേശിനി.

19-22 കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള കാര്‍ത്തികപ്പള്ളി, 2കായംകുളം, കണ്ടല്ലൂര്‍ സ്വദേശികള്‍

23-31 ചെല്ലാനം ഹാര്‍ബര്‍ മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച വരുടെ സമ്ബര്‍ക്ക പട്ടികയിലുള്ള എട്ട് പള്ളിത്തോട് സ്വദേശികളും ഒരു കുത്തിയതോട് സ്വദേശി.

32. രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള പുളിങ്കുന്ന് സ്വദേശിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള 40 വയസ്സുള്ള പുളിങ്കുന്ന് സ്വദേശിനി.

33&34 എഴുപുന്ന യിലെ സീഫുഡ് ഫാക്ടറിയില്‍ രോഗം സ്ഥിരീകരിച്ച വരുടെ സമ്ബര്‍ക്ക പട്ടികയിലുള്ള രണ്ട് തുറവൂര്‍ സ്വദേശികള്‍.

35-40 രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള അമ്ബലപ്പുഴ സ്വദേശിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള6 ആലപ്പുഴ സ്വദേശികള്‍.

41. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന മുഹമ്മ സ്വദേശിനി.

42. 20 വയസ്സുള്ള ചുനക്കര സ്വദേശിനി ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.


ജില്ലയില്‍ ശനിയാഴ്ച 36 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കുവൈറ്റില്‍ നിന്നെത്തിയ പാലമേല്‍, മുളക്കുഴ, മുതുകുളം, അമ്ബലപ്പുഴ, ചെങ്ങന്നൂര്‍, നൂറനാട് , ആലപ്പുഴ സ്വദേശികളുടെയും ഷാര്‍ജയില്‍ നിന്നെത്തിയ താമരക്കുളം, പാലമേല്‍, പുറക്കാട് സ്വദേശികളുടെയും ഒമാനില്‍ നിന്നെത്തിയ ദേവികുളങ്ങര, തലവടി, രാമങ്കരി സ്വദേശികളുടെയും ദുബായില്‍ നിന്നും എത്തിയ അമ്ബലപ്പുഴ, ചിങ്ങോലി സ്വദേശികളുടെയും ദമാമില്‍ നിന്നും വന്ന പാണാവള്ളി, വെണ്മണി സ്വദേശികളുടെയും പരിശോധനാഫലം നെഗറ്റീവായി.


മസ്കറ്റില്‍ നിന്നും വന്ന ബുധനൂര്‍ സ്വദേശി , യുഎഇയില്‍ നിന്ന് വന്ന ആലപ്പുഴ സ്വദേശി , ഖത്തറില്‍ നിന്നും വന്ന ചെട്ടികുളങ്ങര സ്വദേശി , അബുദാബിയില്‍ നിന്ന് വന്ന ആലപ്പുഴ സ്വദേശി , ചെന്നൈയില്‍ നിന്ന് വന്ന ആലപ്പുഴ സ്വദേശി , ബാംഗ്ലൂരില്‍ നിന്ന് വന്ന അമ്ബലപ്പുഴ സ്വദേശി , ജമ്മുവില്‍ നിന്ന് വന്ന ആറാട്ടുപുഴ സ്വദേശി എന്നിവരുടെയും സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ച 5 കായംകുളം സ്വദേശികളുടെയും സമ്ബര്‍ക്കത്തിലൂടെ രോഗബാധിതരായ ചെറുതന, നൂറനാട്, താമരക്കുളം, ആറാട്ടുപുഴ, തെക്കേക്കര സ്വദേശികളുടെയും രണ്ട് ഐടിബിപി ഉദ്യോഗസ്ഥരുടെയും പരിശോധന ഫലവും ശനിയാഴ്ച നെഗറ്റീവായി .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K