11 July, 2020 09:57:22 PM
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെടെ 8 പേര്‍ക്ക് കോവിഡ്
ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെ എട്ട് ആരോഗ്യപ്രവർത്തകർക്ക് കോവിഡ്-19. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഒരു ഗർഭിണി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. ഇവരിൽനിന്നുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നതെന്നാണ് നിഗമനം. രണ്ട് സ്റ്റാഫ് നഴ്സുമാർ, സെക്യൂരിറ്റി ജീവനക്കാരൻ, തെർമൽ സ്കാനിങ് പരിശോധനകൾ നടത്തുന്ന ആശ പ്രവർത്തക എന്നിവരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഡോക്ടർ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആശുപത്രി ഉടൻ പൂട്ടി ഒ.പി. മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ചേർത്തല നഗരസഭ ആവശ്യപ്പെട്ടുണ്ട്.