05 July, 2020 02:37:33 AM


സഹോദരനുമായി വഴക്കിട്ട 13കാരൻ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചു



കുട്ടനാട് : ജ്യേഷ്ഠനുമായി വഴക്കിട്ട് 13കാരൻ വീട്ടിലെ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി. കൈനകരി പഞ്ചായത്ത് 12ാം വാർഡ് പോളയ്ക്കൽച്ചിറ ജോസ് ആന്റണിയുടെ മകനും കൈനകരി സെന്റമേരീസ് ഹൈസ്ക്കൂളിലെഎട്ടാം ക്ലാസ്വിദ്യാർത്ഥിയുമായ ജയ്സൺ ജോസ് ആണ് മരിച്ചത്. സഹോദരനായ ആന്റണി ജോസും (15) ജയ്സണുമായി നിസാര സംഭവത്തിന്റെ പേരിൽ ഇന്നലെ വൈകിട്ട് നാലോടെ വഴക്കിട്ടു. ഈ സംഭവത്തിനുശേഷം ജയ്സണെ കാണാനില്ലായിരുന്നു. അന്വേഷണത്തിനൊടുവിൽ വീടിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാതാവ് : റോസ് ജോസ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K