03 July, 2020 07:50:43 PM


കായംകുളത്ത്‌ വ്യാപാരിയുടെ കുടുംബത്തില്‍ 16 പേര്‍ക്ക് രോഗബാധ; നഗരസഭാ പ്രദേശം അടച്ചു



ആലപ്പുഴ: കായംകുളത്ത് കോവിഡ് സ്ഥിരീകരിച്ച്‌ പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രണ്ടുദിവസത്തിനുള്ളില്‍ ആണ് കുടുംബത്തിലെ എട്ടും, ഒമ്ബതും മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ അടക്കം 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ആലപ്പുഴയില്‍ സ്ഥിരീകരിച്ച 12 കോവിഡ് കേസുകളില്‍ 11 ഉം ഈ കുടുംബത്തിലേതാണ്.


അതേസമയം വ്യാപാരിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇയാള്‍ക്കും പുറത്തിക്കാട് സ്വദേശിയായ മത്സ്യവ്യാപാരിക്കും എവിടെ നിന്നാണ് രോഗം പിടികൂടിയതെന്ന് ഇനിയും വ്യക്തമല്ല. ജില്ലയില്‍ ഉറവിടം വ്യക്തമാകാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രണ്ട് ദിവസത്തിനിടെ ആലപ്പുഴ ജില്ലയില്‍ 18 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ഉണ്ടായിരിക്കുന്നത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു പിഡബ്ല്യുഡി ഉദ്യോഗസ്ഥയുമുണ്ട്.


പച്ചക്കറി വ്യാപാരിയുമായും മത്സ്യവ്യാപാരിയുമായും സമ്ബര്‍ക്കത്തില്‍ വന്നവരുടെ സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുന്നതിനാല്‍ കായംകുളം മാര്‍ക്കറ്റും നഗരസഭയിലെ എല്ലാ വാര്‍ഡുകളും അടച്ചു. തെക്കേക്കര പഞ്ചായത്തും കണ്ടെയിന്‍മെന്റ് സോണ്‍ ആക്കിയിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K