29 June, 2020 09:43:52 AM
മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് തട്ടിപ്പെന്ന്: മന്ത്രിയുടെ ബന്ധുവായ വനിതാ നേതാവിനെതിരെ പരാതി
കണ്ണൂർ: മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് സിപിഎം ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് വാർധക്യ പെൻഷൻ തട്ടിയെടുത്തതായി പരാതി. കണ്ണൂർ പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അടുത്ത ബന്ധുവുമായ സ്വപ്ന അശോകിനെതിരേയാണ് പരാതി.
തളർവാതം ബാധിച്ച് കിടപ്പിലായിരുന്ന തോട്ടത്താൻ കൗസു എന്നയാൾ കഴിഞ്ഞ മാർച്ച് ഒന്പതിന് മരിച്ചിരുന്നു. ഇവരുടെ പേരിലാണ് സിപിഎം നേതാവ് തട്ടിപ്പ് നടത്തിയത്. പരാതി നൽകിയിട്ട് രണ്ടു ദിവസമായിട്ടും കേസെടുത്തില്ലെന്നും ആരോപണവുമുണ്ട്.
സംഭവത്തിൽ കോൺഗ്രസും ബിജെപിയും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ്. അതേസമയം, പെൻഷൻ തട്ടിപ്പ് പരാതിയിൽ പാർട്ടി അന്വേഷണം നടക്കുകയാണെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.