24 June, 2020 01:04:58 PM


എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കണിച്ചുകുളങ്ങരയിലെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍



ചേര്‍ത്തല: വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശനെയാണ് ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫൈനാന്‍സ് പദ്ധതി ചീഫ് കോര്‍ഡിനേറ്റര്‍ ആയിരുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയുമാണ്.


യൂണിയന്‍ ഓഫീസിന്റെ മൂന്നാംനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓഫീസിന് സമീപമാണ് വീട്. രാവിലെ 7.30 ഓടെ ഓഫീസിലേക്ക് പോയ ഇദ്ദേഹത്തെ ഏറെനേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ അനന്തരവന്‍ ഫോണില്‍ വിളിച്ച് അന്വേഷിച്ചു. മറുപടി കിട്ടാതെ വന്നതോടെ അന്വേഷിച്ചുചെന്നപ്പോഴാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ആത്മഹത്യ ചെയ്യുന്നതായി കാണിച്ചുള്ള ഒരു കുറിപ്പും പോലീസിന് സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഏറ്റവും അടുത്ത വിശ്വസ്തന്‍ കൂടിയാണ് മഹേശന്‍. 15 വര്‍ഷത്തോളമായി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയാണ്.


സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതായി സ്ഥലത്തുണ്ടായിരുന്ന ചില അംഗങ്ങള്‍ പറഞ്ഞു. ചിലര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഇന്നലെ വാട്‌സ്ആപ് സന്ദേശം അയച്ചിരുന്നു. ജൂണ്‍ 14ന് തയ്യാറാക്കിയ 34 പേജുള്ള കത്താണ് അംഗങ്ങള്‍ക്ക് അയച്ചിരിക്കുന്നത്. യൂണിയന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും മറ്റു കാര്യങ്ങളുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നതെന്ന സൂചനയുണ്ട്. മൈക്രോഫൈനാന്‍സ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K