21 June, 2020 06:50:15 PM
അമ്മക്കും എട്ടും ആറും വയസുള്ള മക്കള്‍ക്കും ഉള്‍പ്പെടെ ഇടുക്കിയില്‍ ഇന്ന് 11 പേര്‍ക്ക് രോഗം
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 11 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജൂൺ 19 തിന് കോവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പർക്കത്തിലൂടെയാണ് 2 പേർക്ക് രോഗം വന്നത്.
1. രാജകുമാരി കുരുവിളാസിറ്റി സ്വദേശി (65). സർജറിക്ക് മുന്നോടിയായി ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവ് ആയത്.
2. ജൂൺ 6ന് ബഹ്‌റൈൻൽ നിന്നെത്തിയ മാങ്കുളം സ്വദേശിനി (28). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
3. ജൂൺ 6 ന് ചെന്നൈയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ കാന്തല്ലൂർ മൂന്നാർ സ്വദേശി(35). സ്വന്തം വാഹനത്തിൽ കൊച്ചിയിൽ നിന്നും വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
4. ജൂൺ 9 ന് തമിഴ്നാട്ടിൽ നിന്നും വന്ന കുമളി റോസാപൂക്കണ്ടം സ്വദേശി. ഭാര്യയോടും മകനോടുമൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
5. കട്ടപ്പന സ്വദേശിനി (31). ലക്ഷണങ്ങൾ ഉള്ളതിനാൽ ജൂൺ 19ന് ഭർത്താവിനോടൊപ്പം പോയി കോവിഡ് ടെസ്റ്റ് നടത്തി. (സമ്പർക്കം )
6. കട്ടപ്പന സ്വദേശിനി (57). ലക്ഷണങ്ങൾ ഉള്ളതിനാൽ ജൂൺ 19ന് മകളുടെ ഭർത്താവിനോടൊപ്പം പോയി കോവിഡ് ടെസ്റ്റ് നടത്തി.(സമ്പർക്കം )
7. കട്ടപ്പന സ്വദേശിനിയായ ആശാ പ്രവർത്തക (43).
8. ജൂൺ 7 ന് വെസ്റ്റ് ബംഗാളിൽ നിന്ന് തൊടുപുഴയിലെത്തിയ തൊടുപുഴ സ്വദേശി (40). അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പമാണ് തൊടുപുഴയിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
9. മൂന്നാർ ചൊക്കനാടുള്ള ഒരു കുടുംബത്തിലെ 3 പേർക്ക്. അമ്മയും മക്കളുമാണ്. ജൂൺ 10 നാണ് ഇവർ തമിഴ്നാട്ടിൽ പോയി വന്നത്. മാതാവ് (33), എട്ടും ആറും വയസുള്ള 2 പെൺകുട്ടികൾ. മൂവരും വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.