15 June, 2020 11:19:03 PM


വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവ്; പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം



പാലക്കാട്: പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍: 008/2020) തസ്തികകളിലേക്ക് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് പ്രദേശത്തെ വനാന്തരങ്ങളിലേയും വനാതിര്‍ത്തികളിലേയും സെറ്റില്‍മെന്റ് കോളനികളിലുളള പട്ടിക വര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്ന് അപേക്ഷക്ഷണിച്ചു. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനായി നിശ്ചിത മാതൃകയിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.  ഗസറ്റ് തീയതി 2020 മെയ് 20, അപേക്ഷ ജൂണ്‍ 24 വരെ സ്വീകരിക്കും.


നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം ജനനതീയതി/പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്‍  അട്ടപ്പാടി ബ്ലോക്ക് പ്രദേശത്തിലെ വനത്തിനകത്തും വനാതിര്‍ത്തിയിലുമുളള  സെറ്റില്‍മെന്റ് കോളനിയില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗമാണെന്ന് തെളിയിക്കുന്ന തഹസില്‍ദാര്‍/റവന്യൂ അധികാരികള്‍ നല്‍കുന്ന  സര്‍ട്ടിഫിക്കറ്റ്, സ്ഥിര താമസക്കാരനാണെന്ന് തെളിയിക്കുന്ന ഫോറസ്റ്റ് റേഞ്ചര്‍/ട്രൈബല്‍ എക്‌സ്‌റ്റെന്‍ഷന്‍  ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്  എന്നിവയുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ടതാണ്.


വിജ്ഞാപനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍, അപേക്ഷയുടേയും സാക്ഷ്യപത്രത്തിന്റെയും പകര്‍പ്പ് എന്നിവ  ലഭിക്കുന്നതിന് ജില്ലാ പി.എസ്.സി. ഓഫീസ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ഡിവിഷണല്‍  ഫോറസ്റ്റ് ഓഫീസര്‍ പാലക്കാട്, മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അട്ടപ്പാടി,  അഗളി എന്നിവരുമായി  ബന്ധപ്പെടാം. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. ഫോണ്‍ : 0491-2505398.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K