14 June, 2020 01:27:10 AM
അടിമാലിയിൽ കാണാതായ 17 വയസുകാരി ആദിവാസി പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍
ഇടുക്കി: അടിമാലിയിൽ കുളമാംകുഴിയില്‍ 17 വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുമായ 21 വയസുകാരിയെ വിഷം കഴിച്ച നിലയില്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രഥമിക നിഗമനം. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.