13 June, 2020 01:35:25 AM
നേര്യമംഗലം വനത്തില്‍ നിന്നും കോടയും ചാരായവും പിടികൂടി
അടിമാലി: നേര്യമംഗലം വനത്തില്‍ നിന്നും കോടയും ചാരായവും പിടികൂടി. കമ്പിലൈന്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തുള്ള വനത്തില്‍ നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്‌ഡിലാണ് 550 മില്ലീ ലിറ്റര്‍ ചാരായവും, 20 ലിറ്റര്‍ കോടയും കണ്ടെടുത്തത്. പ്രതിയെ കണ്ടെത്താനായില്ല. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ ഈ ഭാഗത്ത് വാറ്റുചാരായ നിര്‍മ്മാണം നടക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതിയെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണമാരംഭിച്ചതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം.കെ പ്രസാദ് പറഞ്ഞു.
റെയ്‌ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സുകു കെ.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എസ് മീരാന്‍, സുജിത്ത് പി.വി, ഖാലിദ് പി.എം, സച്ചു ശശി, ശരത് എസ്‌പി എന്നിവരും പങ്കെടുത്തു