04 June, 2020 11:15:43 AM


പോ​ലീ​സു​കാ​ര്‍​ക്കു നേ​രെ വ​ധ​ഭീ​ഷ​ണി മുഴക്കിയ സിപിഎം നേതാക്കൾക്ക് മുൻകൂർ ജാമ്യം



തൊടുപുഴ: വ​ണ്ടി​പ്പെ​രി​യാ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​സ്‌​ഐ ഉ​ള്‍​പ്പ​ടെ നാ​ലു പോ​ലീ​സു​കാ​ര്‍​ക്കു നേ​രെ വ​ധ​ഭീ​ഷ​ണി മുഴക്കിയ സിപിഎം നേതാക്കൾക്കു മുൻകൂർ ജാമ്യം. തൊടുപുഴ ജില്ലാ കോടതിയിൽ നിന്നാണ് ജാമ്യം ലഭിച്ചത്. സി​പി​എം ജി​ല്ലാ സെ​ക്ട്ര​ട്ട​റി​യേ​റ്റ് അം​ഗം ആ​ര്‍. തി​ല​ക​ന്‍, പീ​രു​മേ​ട് ഏ​രി​യ സെ​ക്ര​ട്ട​റി വി​ജ​യാ​ന​ന്ദ് എ​ന്നിവർക്കാണ് ജാമ്യം ലഭിച്ചത്. അറസ്റ്റ് ഭയന്ന് നേതാക്കൾ ഒളിവിലായിരുന്നു. 


കഴിഞ്ഞ ബുധനാഴ്ചയാണ് വാഹനപരിശോധനക്കിടെ പിടികൂടിയ ഡിവൈഎഫ്ഐ നേതാവിന്‍റെ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നേതാക്കൾ വണ്ടിപ്പെരിയാർ സ്റ്റേഷനിൽ അതിക്രമം കാട്ടിയത്. അതേസമയം പോലീസ് അറസ്റ്റ് വൈകിപ്പിച്ച് മുൻകൂർജാമ്യത്തിന് അവസരമൊരുക്കിയെന്നാണ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ആരോപണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K