03 June, 2020 07:53:28 PM


ഇടുക്കി ജില്ലയില്‍ ഇന്ന് 9 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു



തൊടുപുഴ: ഇടുക്കി ജില്ലയില്‍ പുതിയതായി 9 കോവിഡ് -19 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മെയ് 22 ന് ഡെല്‍ഹിയില്‍ നിന്ന് വന്ന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കാല്‍വരി മൗണ്ട് സ്വദേശിനിയുടെ  ഭര്‍ത്താവിനും (31) ഭര്‍തൃമാതാവിനും (54) രോഗം സ്ഥിരീകരിച്ചു.


കുവൈറ്റില്‍ നിന്ന് മെയ് 28ന് നാട്ടിലെത്തിയ പാമ്പാടുംപാറ സ്വദേശിനി (32), നെടിയശ്ശാല തൊടുപുഴ സ്വദേശി (37), കുവൈറ്റില്‍ നിന്ന് മെയ് 27 ന് നാട്ടിലെത്തിയ കട്ടപ്പന കൊച്ചുതോവാള  സ്വദേശിനി, മൂന്നാര്‍ ദേവികുളം സ്വദേശിനി (34), 25 ന് ചെന്നൈയില്‍ നിന്നെത്തിയ കട്ടപ്പന വാഴവര സ്വദേശിനി (25)എന്നിവരെ കൂടാതെ 35 വയസ്സുള്ള പീരുമേട് സ്വദേശിനികളായ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K