31 May, 2020 10:47:20 AM
ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; പിതാവ് ഗൃഹനിരീക്ഷണത്തിൽ
പാലക്കാട്: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ചാലിശേരിയിലാണ് സംഭവം. പതിനൊന്നു മാസം പ്രായമായ മുഹമ്മദ് നിസാനാണ് മരിച്ചത്. മണാട്ടിൽ മുഹമ്മദ് സാദിഖിന്റെ മകനാണ്. ഇൻഡോറിൽനിന്ന് എത്തിയ കുഞ്ഞിന്റെ അച്ഛൻ ഹോം ക്വാറന്റൈനിലായിരുന്നു. കോവിഡ് ടെസ്റ്റിനായി കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു.