27 May, 2020 07:13:46 PM


പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ ഏഴ് പേർക്ക്



പാലക്കാട്: ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ ഏഴ് പേർക്കെന്ന് ജില്ലാ കളക്ടർ. അസമിൽ നിന്നുള്ള 28 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കഞ്ചിക്കോട് ഒരു സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം. മലമ്പുഴ സ്വദേശിനിയായ 45 കാരിയും രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിൽപ്പെടുന്നു. മെയ് 13 ന് ചെന്നൈയിൽ നിന്നുവന്ന് മെയ് 24 രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അമ്മയാണ് ഇവർ.


മെയ് 13ന് നാട്ടിലെത്തിയ മുണ്ടൂർ സ്വദേശിയാണ്(47) രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. മെയ് 13 ന് ചെന്നൈയിൽ നിന്നെത്തി മെയ് 23 ന് രോഗം സ്ഥിരീകരിച്ച ആളുടെ കൂടെ യാത്ര ചെയ്തു വന്ന വ്യക്തിയാണ് ഇദ്ദേഹം. മെയ് 11ന് ഹൈദരാബാദിൽ നിന്ന് നാട്ടിലെത്തിയ കടമ്പഴിപ്പുറം സ്വദേശി (34), മെയ് 20 ന് ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയ കടമ്പഴിപ്പുറം സ്വദേശി (38) മെയ് 20ന് ലണ്ടനിൽ നിന്ന് നാട്ടിലെത്തിയ അമ്പലപ്പാറ സ്വദേശി(30), ബംഗളൂരുവിൽ നിന്ന് മെയ് 18 ന് നാട്ടിലെത്തിയ കഞ്ചിക്കോട് സ്വദേശി(29) എന്നിവരാണ് മറ്റ് രോഗബാധിതർ. 


ഇതിൽ മുണ്ടൂർ സ്വദേശിയുടെ സാമ്പിൾ മെയ് 24 നും മറ്റുള്ളവരുടെ മെയ് 25 നും ആയി പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർക്ക് യാത്ര പാസ് ഉണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ചവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിവരികയാണ്. നിലവിൽ പാലക്കാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത് 89 പേരാണ്.


മലപ്പുറം സ്വദേശി, മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഇടുക്കി സ്വദേശിനി (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ് 24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശൂർ സ്വദേശികൾ, ഇന്നലെ രോഗം സ്ഥിരീകരിച്ച പൊന്നാനി സ്വദേശി, ഇന്ന് രോഗം സ്ഥിരീകരിച്ച അസാം സ്വദേശി ഉൾപ്പെടെയാണ് ചികിത്സയിൽ കഴിയുന്നത്.നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K