24 May, 2020 12:53:33 AM


മാസ്ക് ധരിച്ചില്ല: കുളിക്കാനിറങ്ങിയ ബ്ലോക് പഞ്ചായത്ത് അംഗവും എസ്.ഐ യും തമ്മിൽ വാക്കേറ്റം



പെരുവന്താനം: കുളിക്കാനിറങ്ങിയ ബ്ലോക് പഞ്ചായത്ത് മെമ്പര്‍ മാസ്‌ക് ധിരിച്ചില്ല. പെരുവന്താനം എസ്.ഐ. ആക്ഷേപിച്ചതായി പരാതി. വെളളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം . കൊക്കയാര്‍ പുളിക്കത്തടം ജങ്ഷനിലാണ് സംഭവം. അഴുത ബ്ലോക് പഞ്ചായത്ത് മെമ്പറും  സി.പിഎം നേതാവുമായ എം.ആര്‍ ജിജോയെയാണ് പെരുവന്താനം പൊലീസ് അപമാനിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.


വീടിനു സമീപത്തെ തോട്ടില്‍ കുളിക്കാന്‍ പോകുന്നതിനിടെ ജിജോ തോടിനു സമീപത്തെ  റോഡില്‍ നില്‍ക്കുന്നതിനിടെയാണ് എസ്.ഐയുടെ  നേതൃത്വത്തില്‍ പെരുവന്താനം പൊലീസ് എത്തിയത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതപ്പോള്‍ സ്ത്രികള്‍ കുളിക്കടവിലുളളതിനാലാണ് ഇവിടെ  നിന്നതെന്നു പറഞ്ഞെങ്കിലും എസ്.ഐ. നിനക്കെന്നാടാ മാസ്‌ക് ധരിക്കാന്‍ ഇത്ര മടിയെന്ന് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നുവെന്ന് മെമ്പർ പറയുന്നു. ഇതിനിടെ  പൊലീസ് വാഹനത്തിലിരുന്ന പൊലീസുകാരന്‍ ഇത് ജനപ്രതിനിധിയാണന്നു പറഞ്ഞെങ്കിലും ആക്ഷേപം തുടരുകയായിരുന്നുവെന്നു ജിജോ പറഞ്ഞു.


എന്നാല്‍ ആരോപണം അടിസഥാനരഹിതമാണന്നു എസ്.ഐ.സി.ആര്‍  ഹരിദാസ് പറഞ്ഞു. പട്രോളിങ്ങിനിടെ പാതയോരത്തു മൂന്നുപേര്‍ നില്‍ക്കുന്നതു കണ്ടു. അതില്‍ ബ്ലോക് പഞ്ചായത്ത് മെമ്പര്‍മാത്രം മാസ്‌ക് ധരിച്ചിരുന്നുമില്ല. ഇത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തത്. ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ആണന്നു തനിക്കറിയില്ലായിരുന്നുവെന്നും അറിഞ്ഞപ്പോള്‍ ആരായാലും മാസ്‌ക് ധരിക്കണമെന്നു മാത്രമാണ് പറഞ്ഞതെന്നും എസ്.ഐ.പറഞ്ഞു. മറ്റു തരത്തില്‍ അപമര്യദയായി ഒന്നും പെരുമാറിയില്ലന്നും അദ്ദേഹം പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K