21 May, 2020 04:48:49 PM
പള്ളിമേട പ്രണയലീലയ്ക്ക് വേദിയാക്കിയ വികാരിക്ക് ലോക് ഡൗണിൽ ലോക്ക് വീണു
ഇടുക്കി: ലോക്ഡൗണ്‍ കാലത്ത് ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുകയും വിശ്വാസികള്‍ ആരും പള്ളിയിലേക്ക് എത്താതിരുക്കുകയും ചെയ്തതോടെ പള്ളിമേട പ്രണയലീലയ്ക്ക് വേദിയാക്കിയ ഹൈറേഞ്ചുകാരന്‍ വികാരിക്ക് ഒടുവില്‍ ലോക്ക് വീണു. ഹൈറേഞ്ചിലെ ഒരു ഫൊറോന പള്ളിയിലെ വികാരിയാണ് കഥയിലെ താരം. പള്ളിയുടെ ഒരു സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫുമൊത്തുള്ള അവിഹിത ബന്ധത്തിന്റെ ചിത്രം പുറത്തായതോടെ രൂപത അധികൃതര്‍ അദ്ദേഹത്തെ ചുമതലയില്‍ നിന്നും നീക്കിയതായാണ് റിപ്പോര്‍ട്ട്.
ഹൈറേഞ്ച് ഇറങ്ങിയ വികാരി കുറച്ചുകാലം അങ്കമാലിയില്‍ കണ്ണു ചികിത്സ നടത്തി. ഇപ്പോള്‍ മലയാറ്റൂരില്‍ ഒരു ആശ്രമത്തില്‍ കയറിപ്പറ്റിയതായാണ് വിവരം. വലിയ നോമ്പിലെ ലോക്ഡൗണ്‍ കാലത്ത് പള്ളിയിലേക്ക് വീട്ടമ്മ നിത്യസന്ദര്‍ശനത്തിന് എത്തിരുന്നുവെന്നാണ് വിവരം. മുന്‍പും ഈ വീട്ടമ്മ സമാനമായ വിവാദങ്ങളില്‍പെട്ടിരുന്നുവെന്നാണ് സൂചന. രൂപതയിലെ 'പുലിയും' നീണ്ട ബിരുദങ്ങളുടെ പട്ടികയുമുള്ള 58 കാരന്റെ അടുക്കലേക്കുള്ള സഞ്ചാരം നിരന്തരമായപ്പോഴും ആരും സംശയിച്ചില്ല. എന്നാല്‍ ഇവര്‍ തമ്മില്‍ മുന്‍പും ബന്ധമുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പുതിയ ആരോപണം.
സംഭവം തെളിവു സഹിതം പുറത്തുവന്നതോടെ വിശ്വാസികള്‍ രൂപതാ നേതൃത്വത്തെ അറിയിക്കുകയും രൂപതയുടെ അന്വേഷണത്തില്‍ സത്യാവസ്ഥ ബോധ്യപ്പെടുകയും ചെയ്തതോടെ അച്ചടക്ക നടപടിയിലേക്ക് കടക്കുകയുമായിരുന്നു. രൂപതയില്‍ നിര്‍ണായക പദവികള്‍ വഹിച്ച പുലിക്കുട്ടിയെ വീണ കെണിയില്‍ നിന്നും ഊരിയെടുക്കാന്‍ ഉന്നതരും രംഗത്തെത്തിയിട്ടുണ്ട്. കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാല്‍ ഉചിതമായ തീരുമാനം സഭാധികാരികള്‍ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാര്‍.