21 May, 2020 11:53:42 AM


കളമശ്ശേരി നുവാൽസിൽ നിയമത്തിൽ അസി പ്രൊഫസ്സർ: അപേക്ഷ ജൂൺ 20 വരെ



കൊച്ചി: കളമശ്ശേരി നുവാൽസിൽ അസി പ്രൊഫെസ്സർ തസ്തികയിലേക്ക് (ടെനുവർ ട്രാക്ക്) അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂൺ 20 വരെ നീട്ടി. ലോക്ഡൌൺ മൂലം തപാൽ തടസ്സം വന്നതിനാൽ ആണിങ്ങനെ സമയം ദീർഘിപ്പിച്ചത്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. വിശദ  വിവരങ്ങളും അപേക്ഷയുടെ മാതൃകയും നുവാൽസ് വെബ്സൈറ്റിൽ (www.nuals.ac.in) ലഭ്യമാണ്. അസി പ്രൊഫസർ റെഗുലർ  തസ്തികയിലേക്ക് അപേക്ഷിച്ചവർക്കു യൂണിവേഴ്സിറ്റി ആവശ്യപ്പെട്ട അധിക രേഖകൾ സമർപ്പിക്കാനുള്ള തിയ്യതിയും ജൂൺ 20 വരെ നീട്ടിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K