20 May, 2020 08:15:27 PM
മുല്ലപ്പെരിയാർ ഡാമിന്‍റെ സമീപ പ്രദേശങ്ങളിൽ വീണ്ടും ഭൂചലനം; 2.5 വരെ തീവ്രത
നെടുങ്കണ്ടം: മുല്ലപ്പെരിയാർ ഡാമിന്‍റെ സമീപ പ്രദേശങ്ങളിൽ വീണ്ടും ഭൂചലനം. ബുധനാഴ്ച വെളുപ്പിന് 3 മണിക്കാണ് ഭൂചലനം ഉണ്ടായത്. ഇടുക്കിയിലെ ഭൂകമ്പമാപിനിയിൽ 2.3 ഉം ആലടിയിൽ 2.5 ഉം കുളമാവിൽ 2 തീവ്രതയുമാണ്രേഖപ്പെടുത്തിയത്. നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ പറഞ്ഞു.