19 May, 2020 04:18:37 PM


ദു​ബാ​യി​ൽ​നി​ന്ന് മടങ്ങിയെ​ത്തി​യ മയ്യഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു



മാ​ഹി: മ​യ്യ​ഴി​യി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ്. ദു​ബാ​യി​ൽ​നി​ന്നെ​ത്തി​യ ഈ​സ്റ്റ് പ​ള്ളൂ​ർ സ്വ​ദേ​ശി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഇ​യാ​ൾ ഇ​റ​ങ്ങി​യ​ത്. ഹൃ​ദ്‌​രോ​ഗി​യാ​യ​തി​നാ​ൽ മ​യ്യ​ഴി​യി​ലെ ജ​ന​റ​ൽ ആ​ശു​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. 


കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും 51 കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ മ​റ്റ് അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ലാ​ണ് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ മാ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ഇ​തി​ൽ ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. ഒ​രാ​ൾ രോ​ഗം ഭേ​ദ​മാ​യി നേ​ര​ത്തെ ആ​ശു​പ​ത്രി​വി​ട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K