17 May, 2020 07:38:31 AM
മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ നദിതീരങ്ങളില്‍ ജാഗ്രതാനിർദ്ദേശം
തൊടുപുഴ: ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതിനാൽ മലങ്കര അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നു. 25 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെയും തീരത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അണക്കെട്ടിൽ ഇപ്പോൾ 41.64 മീറ്റർ ഉയരത്തിൽ വെള്ളമുണ്ട്. പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്.