16 May, 2020 09:25:32 PM


അടിമാലിയിൽ കാട്ടാന ആക്രമണം: കട്ടപ്പന സ്വദേശി യുവാവിന് ദാരുണാന്ത്യം



ഇടുക്കി: അടിമാലി പഴമ്പിള്ളിച്ചാൽ കമ്പിലൈനിൽ കാട്ടാന ഒരാളെ കുത്തിക്കൊന്നു. കട്ടപ്പന സ്വദേശി പ്രിൻസ് (40) ആണ് മരിച്ചത്. പ്രിൻസ് പഴമ്പിള്ളിച്ചാലിലെ ഭാര്യവീട്ടിൽ നിന്ന് ജോലി ചെയ്ത് വരികയായിരുന്നു. ജനവാസസ്ഥലത്തേക് ഇറങ്ങിയ ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമികനിഗമനം. മൃതദേഹം അടിമാലി താലൂക് ആശുപത്രിയിൽ എത്തിച്ചു മേൽനടപടികൾ സ്വീകരിച്ചു .  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K