16 May, 2020 01:01:59 PM
ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷം: ഇടത് സംഘടനാ നേതാക്കള്‍ക്കെതിരെ കേസ്
പാലക്കാട്: കുമരംപുത്തൂരില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷം നടത്തിയ എഐഎസ്എഫ്, എഐവൈഎഫ് നേതാക്കള്‍ക്കെതിരെ കേസ്. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പ്രശോഭ് മണ്ണാര്ക്കാടിനെതിരെയും കുമരംപുത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു തോമസിനെതിരെയും കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കുമരംപുത്തൂരില്‍ എഎസ് ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഓഡിറ്റോറിയത്തില്‍ ഒരുമാസമായി റേഷന്‍ വിതരണത്തിനുള്ള സപ്ലൈക്കോ ഭക്ഷ്യ കിറ്റുകള്‍ തയാറാക്കിയിരുന്നു. ഇതിനിടെയാണ് എഐഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രശോഭ് മണ്ണാര്‍ക്കാടിന്റെ പിറന്നാള്‍ ആഘോഷിച്ചത്. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.