15 May, 2020 06:40:08 PM
കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം
കണ്ണൂര്‍: കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശികളായ അമ്പതോളം തൊഴിലാളികളാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ചത്. ജില്ലാ ലേബര്‍ ഓഫീസറും പൊലീസുമെത്തി അടുത്ത ട്രെയിനില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കാമെന്ന് അറിയിച്ച് എല്ലാവരേയും അനുനയിപ്പിക്കുകയായിരുന്നു.
ഇതിനകം ജില്ലയില്‍ നിന്നും രണ്ട് ട്രെയിനുകളിലായി 2280 തൊഴിലാളികള്‍ ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പ്രത്യേക ശ്രമിക് ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും പലർക്കും മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല.