15 May, 2020 06:15:35 PM
അനുമതിയില്ലാതെ എംഎല്‍എയുടെ വീടുനിര്‍മാണം സബ് കളക്ടര്‍ തടഞ്ഞു
ദേവികുളം: എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ ദേവികുളത്തെ വീടുനിര്‍മാണം റവന്യുവകുപ്പ് തടഞ്ഞു. വീടിന്‍റെ ഒന്നാം നിലയുടെ നിര്‍മാണം നടന്നുവരവെയാണ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സബ് കലക്ടര്‍ നോട്ടിസ് നല്‍കിയത്. നിർമാണം നടത്തിയത് റവന്യൂ വകുപ്പിന്‍റെ അനുമതി വാങ്ങാതെയാണെന്നും മതിയായ രേഖകൾ എംഎൽഎ ഹാജരാക്കിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രാജേന്ദ്രന്‍ അനധികൃതമായി കെട്ടിടം നിര്‍മിക്കുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ് ആണ് രംഗത്തെത്തിയത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എംഎല്‍എ പ്രതികരിച്ചത്.