12 May, 2020 11:13:30 PM
പാലക്കാട് മെഡി. കോളേജില്‍ ടെസ്റ്റ് യൂണിറ്റിന് 30 ലക്ഷം: ഒരു ദിവസം 200 ടെസ്റ്റുകള്‍ നടത്താം
പാലക്കാട്: ആര്‍.ടി.പി.സി.ആര്‍ പരിശോധന സംവിധാനത്തിനായി പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിന് വകുപ്പില്‍ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ദിനംപ്രതി 200 ടെസ്റ്റുകള്‍ നടത്താനാവും. നിലവില്‍ ദിനംപ്രതി 80 സാമ്പിളുകളാണ് പരിശോധനക്കായ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അയക്കുന്നത്. ടെസ്റ്റിംഗ് യൂണിറ്റിനുള്ള അനുമതിക്കായി ഐ.സി.എം.ആര്‍ നു അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.