10 May, 2020 01:28:15 AM
വാളയാറിൽ കുടുങ്ങിയവർക്ക് താമസസ്ഥലം ഒരുക്കി കോയമ്പത്തൂർ ജില്ലാ ഭരണകൂടം
പാലക്കാട്: അതിർത്തി ചെക്ക്പോസ്റ്റായ വാളയാറിൽ കുടുങ്ങിയവർക്ക് താമസസ്ഥലം ഒരുങ്ങുന്നു. കോയമ്പത്തൂർ ജില്ലാ ഭരണകൂടമാണ് സൗകര്യമൊരുക്കിയത്. അതിർത്തിയിൽ കുടുങ്ങിയവരെ താൽക്കാലിക കേന്ദ്രമായ കാളിയപറമ്പിലെ ഔട്ട്ബോണ്ട് പരിശീലനകേന്ദ്രത്തിൽ താമസിപ്പിക്കും. താമസസ്ഥലത്ത് എത്തിയ ശേഷം പാസിനായി അപേക്ഷിക്കണം. പാസ് ലഭിക്കാൻ രണ്ട് മൂന്ന് ദിവസം എടുക്കും.