09 May, 2020 09:54:13 PM


ഇന്നലെ രാത്രി നാട്ടില്‍ പറന്നിറങ്ങിയ നഴ്സ് ഇന്ന് രാവിലെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി



പാലക്കാട്: റിയാദില്‍ നിന്നും ഇന്നലെ രാത്രി 10.30 ന് കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ചിറ്റൂര്‍ സ്വദേശിനി ഇന്ന് പാലക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. റിയാദില്‍ സ്റ്റാഫ് നഴ്സ് ആയിരുന്ന യുവതിയുടെ പ്രസവ തിയ്യതി മെയ് 22 ആയിരുന്നു. ഏട്ടിന് കരിപ്പൂര്‍ എത്തിയ ഇവര്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ചിറ്റൂരിലെ വീട്ടിലെത്തി.


മണിക്കൂറുകള്‍ക്കകം വേദന അനുഭവപ്പെടുകയും രാവിലെ 6.45 ഓടെ പാലക്കാട് ഡബ്ല്യൂ.എം.സിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് രാവിലെ 11.45 ഓടെ സിസേറിയന്‍ മുഖേന കുഞ്ഞിനെ പുറത്ത് എടുക്കുകയായിരുന്നു. 2.9 തൂക്കമാണ് കുഞ്ഞിന്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K