03 May, 2020 03:07:37 PM
തമിഴ്നാട്ടില്‍ നിന്ന് വന്ന ലോറി തടഞ്ഞ് നാട്ടുകാർ; പൊലീസ് ജീപ്പിന് മുന്നില്‍ കിടന്ന് വനിതാ മെമ്പർ
തൊടുപുഴ: തമിഴ്നാട്ടില്‍ നിന്ന് ഇടുക്കി കരുണാപുരത്തെ ഏലത്തോട്ടത്തിലേക്ക് കുമ്മായവുമായി വന്ന ലോറി, പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷം. സ്ഥലത്തെത്തിയ പൊലീസുമായി വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ലോറി പൊലീസ് അനധികൃതമായി കടത്തിവിട്ടു എന്നാരോപിച്ച് പഞ്ചായത്തംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പൊലീസ് ജീപ്പിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചു. സംഭവത്തില്‍ ഇവരടക്കം നാലുപേര്‍ക്കെതിരെ കമ്പംമെട്ട് പൊലീസ് കേസെടുത്തു. ജില്ലാ കലക്ടറുടെ പാസുമായാണ് ലോറി എത്തിയത് എന്നാണ് പൊലീസ് വാദം.