01 May, 2020 09:17:44 PM
പടിയിറങ്ങുമ്പോഴും കാരുണ്യവും കരുതലും കൈവിടാതെ വിനോദൂം മോഹനനും
ഇടുക്കി: പടിയിറങ്ങുമ്പോഴും കാരുണ്യവും കരുതലും കൈവിടാതെ വിനോദൂം മോഹനനും. ആരോഗ്യവകുപ്പില്‍ നിന്ന് ഇന്നലെ വിരമിച്ച ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എന്‍ വിനോദും അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ കെ കെ മോഹനനും സഹപ്രവര്‍ത്തകര്‍ നല്‍കിയ സ്‌നേഹോപഹാരമായ സ്വര്‍ണ്ണപ്പതക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ സംഭാവന ജില്ല കലക്ടര്‍ക്കു കൈനാറി.
മുട്ടം കുന്നേല്‍ നാരായണന്റേയും ജാനകിയുടേയും മകനായ വിനോദ് 1986 ല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, മുവ്വാറ്റുപുഴ, ഈരാറ്റുപേട്ട, എന്നിവിടങ്ങളില്‍ വിവിധ തസ്തികളില്‍ സേവനമനുഷ്ടിച്ചതിനു ശേഷമാണ് അഞ്ചു വര്‍ഷമുന്‍പ്്് ഡിഎംഒ ഓഫീസിലെത്തിയത്. ശ്രീലക്ഷ്മി, രാഹുല്‍ മക്കളാണ്. കാസര്‍ഗോഡ്, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലായി 28 വര്‍ഷത്തെ സര്‍വ്വീസുള്ള പൈനാവ് വരിക്കപ്ലാക്കല്‍ കെ കെ മോഹനന്റെ ഭാര്യ ഓമന. നന്ദു, നയന്‍ മക്കളാണ്.