28 April, 2020 11:52:44 AM
ഇടുക്കിയിൽ മൂന്നു പേർക്ക് കൂടി കോവിഡ് ബാധ: ജില്ല അതീവജാഗ്രതയിൽ
തൊടുപുഴ: ഇടുക്കിയിൽ മൂന്നു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യപ്രവർത്തകയും നഗരസഭാംഗവും ഉൾപ്പെടുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സ്, തൊടുപുഴ നഗരസഭാംഗം, മരിയാപുരം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 17 ആയി.
രോഗം സ്ഥിരീകരിച്ച നഴ്സ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുമായി സന്പർക്കം പുലർത്തിയിരുന്നുവെന്നാണ് വിവരം. മൂന്നു പേരെയും തിങ്കളാഴ്ച രാത്രിയിൽ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, റെഡ്സോണിലായ ഇടുക്കിയിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ചേരുകയാണ്