22 April, 2020 06:35:25 PM
12 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ട്; ഇടുക്കിയിൽ മുൻ സ്കൂൾ മാനേജർ അറസ്റ്റില്‍
ഇടുക്കി: 12 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ടുമായി ഇടുക്കിയിലെ മുൻ സ്കൂൾ മനേജർ അറസ്റ്റിലായി. കൊല്ലം അറയ്ക്കല്‍ സ്വദേശിയും കൊല്ലം തടിയ്ക്കാവുള്ള എ.കെ.എം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ മാനേജരുമായ ഹനീഫ് ഫിറോസാണ് അറസ്റ്റിലായത്. 12,58,000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളില്‍നിന്നും കണ്ടെടുത്തത്.
അടുത്തിടെ ആദ്യഭാര്യയിലെ കുട്ടിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ ഇയാൾ അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഹനീഫ് ഫിറോസിന്റെ കള്ളനോട്ട് നിര്‍മാണത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് നടത്തിയ തെരച്ചിലിൽ ഉപ്പുതറ മാട്ടുത്താവളത്തെ വീട്ടില്‍നിന്നും 15,900 രൂപയുടെ കള്ളനോട്ടുകളാണ് ആദ്യം കണ്ടെടുത്തത്. തുടര്‍ന്ന് ഹനീഫ് പണയത്തിനെടുത്ത് നടത്തിയിരുന്ന കുമളിയിലെ ഹോംസ്‌റ്റേയില്‍നിന്ന് നോട്ടടി യന്ത്രവും വാഗമണില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോംസ്‌റ്റേയില്‍നിന്ന് 12 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തു.