22 April, 2020 05:36:19 PM
കോവിഡ്-19: ചികിത്സയിലായിരുന്ന ചാത്തന്നൂര്‍ സ്വദേശി രോഗമുക്തനായി ആശുപത്രി വിട്ടു
പാലക്കാട്: ജില്ലയില്‍ ഏപ്രില്‍ 13 ന് കോവിഡ് - 19 രോഗബാധ സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന തൃത്താല - ചാത്തന്നൂര്‍ സ്വദേശി രോഗവിമുക്തനായി ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. രണ്ടു തവണ നടത്തിയ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്. ആശുപത്രി വിട്ട ശേഷം തുടര്‍ന്നുള്ള 14 ദിവസം ഹോം ക്വാറന്റൈനില്‍ തുടരാന്‍ ഡി.എം.ഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്.