20 April, 2020 02:25:38 PM
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്ത മൂന്നുപേർ കണ്ണൂരിൽ പിടിയിൽ
കണ്ണൂർ: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് എറണാകുളത്തു നിന്നും കാസർഗോഡേക്ക് യാത്ര ചെയ്ത മൂന്നുപേർ കണ്ണൂരിൽ പിടിയിലായി. രാവിലെ 9.15 ഓടെ കാറിൽ വരികയായിരുന്ന മൂവരേയും കാൽടെക്സിൽ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സ്വദേശികളായ ഇവരെ നിരീക്ഷണത്തിലാക്കുമെന്ന് പോലീസ് പറഞ്ഞു. എൽഐസി ജീവനക്കാരാണെന്നു ഓഫീസ് സംബന്ധമായ ആവശ്യത്തിനാണ് കാസർഗോഡേയ്ക്ക് പോകുന്നതെന്നും മൂവരും പോലീസിന് മൊഴി നൽകി.