20 April, 2020 09:02:50 AM
പോലീസ് നടപടിയിൽ മനംനൊന്ത് ആത്മഹത്യ ശ്രമം നടത്തിയ യുവാവ് മരിച്ചു
മൂന്നാര്‍: ഇടുക്കി സൂര്യനെല്ലിയിൽ ബൈക്ക് പോലീസ് പിടിച്ചെടുത്തതിൽ മനം നൊന്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ചിന്നകനാൽ സ്വദേശി പ്രസാദാണ് മരിച്ചത്. രേഖകളില്ലാതെ ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചു പുറത്തിറങ്ങിയ ഇയാളുടെ വാഹനം പോലീസ് പിടിച്ചെടുത്തിരുന്നു. ഇതേ തുടർന്ന് പെട്രോളൊഴിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് അന്ത്യം.