18 April, 2020 02:03:23 AM
മുള്ളന്‍പന്നിയുടെ ഇറച്ചിയുമായി വണ്ടിപ്പെരിയാറിൽ യുവാവ് പിടിയില്‍
കുമളി: മുള്ളന്‍പന്നിയുടെ ഇറച്ചിയുമായി ഒരാള്‍ പിടിയില്‍. വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ സ്വദേശി ആര്‍. സുരേഷി (28) നെയാണ് കുമളി ഫോറസ്‌റ്റ് റേഞ്ചാഫീസര്‍ കെ.വി. രതീഷ്, ഡെപ്യൂട്ടി റേഞ്ചാഫിസര്‍ ഡി. ബന്നി എന്നിവര്‍ ചേര്‍ന്ന് വീട്ടില്‍ നിന്നും അറസ്‌റ്റ് ചെയ്‌തത്. നായാട്ടു സ്‌ഥലത്ത് നിന്ന് ഇറച്ചി കയറ്റി കൊണ്ടുവന്ന ഓട്ടോറിക്ഷയും കസ്‌റ്റഡിയിലെടുത്തു.