16 April, 2020 09:59:11 AM
കോവിഡിനിടെ ഡങ്കിപ്പനി ഭീതിയിൽ തൊടുപുഴ; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു
തൊടുപുഴ: കോവിഡ് ഭീതിക്കിടെ തൊടുപുഴയിൽ 10 പേർക്ക് ഡങ്കിപനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭ പരിധിയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവർ പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് തിരക്കായതിനാൽ വീട്ടിലിരിക്കുന്നവർ ഡെങ്കിപ്പനിയെ ചെറുക്കുവാനുള്ള പ്രവർത്തനങ്ങൾ ചെയ്യണമെന്ന് ഡിഎംഒ അറിയിച്ചു.