08 April, 2020 10:54:21 PM
മൂന്നാറില്‍ 7 ദിവസം സമ്പൂര്‍ണ ലോക്ക് ഡൗണ്‍; നടപടി നിരോധാനാജ്ഞ ലംഘനം പതിവായതോടെ
ഇടുക്കി: മൂന്നാറില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നിരോധാനാജ്ഞ ലംഘിക്കുന്നത് പതിവായതോടെയാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അവശ്യസാധനങ്ങള്‍ വാങ്ങണം. ഏഴു ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. പെട്രോള്‍ പമ്പ് , മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മാത്രമാണ് തുറക്കുക. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.